സൗദിയിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 500 റിയാല്‍ പിഴ

റിയാദ്: സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരിൽ നിന്ന് 150 മുതൽ 500 റിയാൽവരെ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം മേധാവി ലെഫ്. കേണൽ തലാൽ അൽശഹ്ലൂബ് അറിയിച്ചു. എംബിസി ചാനൽ നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് ലെഫ്. കേണൽ ഇത് വ്യക്തമാക്കിയത്‌.

റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് ആദ്യഘട്ടം നടപ്പിലാക്കുക. ഡ്രൈവിംഗിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതും, കൈ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിരീക്ഷിച്ച് ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്യുന്ന സംവിധാനം ഞായറാഴ്ച മുതൽ നടപ്പാക്കി തുടങ്ങുകയാണ്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം നടപടികൾ കർശനമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.