അമേരിക്കന്‍ അപ്പീല്‍ കോടതി ജഡ‌്ജിയായി ഇന്ത്യന്‍ വംശജ

വാഷിങ്ടണ്‍:  ഇന്ത്യന്‍- അമേരിക്കന്‍ വംശജയായ ന്യായാധിപ നിയോമി റാവുവിനെ അമേരിക്കയിലെ പരമോന്നത കോടതികളില്‍ രണ്ടാംസ്ഥാനം കല്‍പ്പിക്കപ്പെടുന്ന ഡിസി സര്‍ക്യൂട്ട് അപ്പീല്‍ കോടതി ജഡ‌്ജിയായി നിയമിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിയോമി റാവുവിനെ സെനറ്റിന്റെ അംഗീകാരത്തിനായി പ്രസിഡന്റ് ഡോണൾ ട്രംപ് നോമിനേറ്റ് ചെയ്തു.

സെനറ്റ് അംഗീകരിച്ചാൽ ജസ്റ്റിസ് ബ്രെറ്റ് കവനോയ്ക്കു പകരം നിയോമി ആജീവനാന്ത ജഡ്ജിയാകും. അമേരിക്കയിലെ രണ്ടാമത്തെ പരമോന്നത കോടതിയിൽ ജഡ്ജിയാകുന്ന രണ്ടാമത്തെ ഇന്ത്യൻവംശജയാണു റാവു. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഇതേസ്ഥാനത്തേക്കു ശ്രീ ശ്രീനിവാസനെ നിയമിച്ചിരുന്നു. കഴിഞ്ഞമാസമാണു ലൈംഗികാരോപണം ഉയർന്നിട്ടും ബ്രെറ്റിനെ സുപ്രീംകോടതി ജഡ്ജിയാക്കിയത്. ഔദ്യോ​ഗികപ്രഖ്യാപനം വൈറ്റ് ഹൗസ് ഉടന്‍ നടത്തും.