യുഫെസ്റ്റ് 2018ന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് അബുദാബിയില്‍ മികച്ച തുടക്കം

അബുദാബി: യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2018ന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് അബുദാബിയില്‍ മികച്ച തുടക്കം. എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ 13 വിദ്യാലയങ്ങളില്‍ നിന്നായി 1518 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും. അബുദാബി മുസഫയിലെ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമിയില്‍ രാവിലെ എട്ട് മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും.