തൃശൂര്‍ക്കാരനായി വീണ്ടും മോഹല്‍ലാല്‍

നീണ്ട 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂർ ഭാഷയുമായി വീണ്ടും മോഹല്‍ലാല്‍ വരുന്നു. പുതിയ ചിത്രം ഇട്ടിമാണി മേയ്ഡ് ഇൻ ചൈന എന്ന സിനിമയിലൂടെയാണ് മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കാൻ ഒരുങ്ങുന്നത്.  ‘തൂവാനത്തുമ്പികളി’ ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’യിലാണ് മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്നത്‌.

മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ലാലേട്ടന്‍ തന്റെ ഫൈസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.  ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നത്.  തൂവാനത്തുമ്പികളിലാണ് മോഹല്‍ലാല്‍ ഇതിന് മുൻപ്‌ തൃശൂർകാരനായി അഭിനയിച്ചത്. മലയാളികള്‍ വലിയ രീതിയില്‍ സ്വീകരിച്ച സിനിമയായിരുന്നു തൂവാനത്തുമ്പികള്‍.