5ജി മൊബൈല്‍ ഫോണുകള്‍ അടുത്ത വർഷം ഇന്ത്യയിലെത്തും

മൊബൈല്‍ ഫോണ്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ വരുകയാണ് ടെക്നോളജി. അതിനുദാഹരണമാണ് ഇന്ത്യയില്‍ അടുത്ത് തന്നെ വിപണിയിലെത്തുമെന്ന് കരുതപ്പെടുന്ന 5ജി മൊബൈല്‍ ഫോണുകള്‍. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാൻഡ് സെറ്റുകൾ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. വൺ പ്ലസ് 7 ആയിരിക്കും ആദ്യ 5ജി സ്മാർട്‌ഫോൺ എന്നും ഷവോമി മിക്‌സ് 3 ആയിരിക്കും എന്നും വിവിധ അവകാശവാദങ്ങളുണ്ട്.

എന്നാൽ കൊറിയൻ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ , വിവോ, ഒപ്പോ,  തുടങ്ങിയ കമ്പനികളും 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 2019 5ജി സാങ്കേതികവിദ്യയുടെയും അനുബന്ധ വിപ്ലവങ്ങളുടേതുമാക്കുമെന്നതിൽ സംശയമില്ല. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങൾ 2019ന്റെ തുടക്കത്തിൽ 5ജി സേവനം നൽകി തുടങ്ങും. ഏകദേശം 14,000 രൂപയിൽ താഴെയാകും ഫോണിന്റെ വില.