ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങളിൽ​ ഇ​ന്ത്യ ര​ണ്ടാം ​സ്ഥാന​ത്ത്

മസ്‌ക്കറ്റ്‌: ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളുടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ര​ണ്ടാം ​സ്ഥാന​ത്ത്. ദേ​ശീ​യ ​സ്ഥിതി​വി​വ​ര കേ​ന്ദ്ര​ത്തിന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇൗ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ 67,45,64,484 റി​യാ​ലി​ൻറ സാ​ധ​ന​ങ്ങ​ളാ​ണ്​ ഒ​മാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മൊ​ത്തം ക​യ​റ്റു​മ​തി​യാ​കട്ടെ 93,26,04,707 റി​യാ​ലു​മാ​യി​രു​ന്നു. എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വു​മാ​ണ്​ ഒ​മാ​നി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​യി​ൽ ഏ​റി​യ പ​ങ്കും.

ഇ​തോ​ടൊ​പ്പം വ​ലി​യ അ​ള​വി​ൽ യൂ​റി​യ​യും പാ​രാ​​സൈ​ലി​നും പോ​ളി​പ്രൊ​പ്പി​ലീ​നും ക​യ​റ്റി​യ​യ​ച്ച​വ​യി​ൽ പെ​ടും. പ്ര​ധാ​ന​മാ​യും സു​ഹാ​ർ തു​റ​മു​ഖ​ത്തു​​നി​ന്ന്​ ക​ട​ൽ​വ​ഴി​യാ​ണ്​ ഇൗ ​ക​യ​റ്റു​മ​തി​യി​ൽ ഏ​റെ​യും ന​ട​ന്ന​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​ന്റെ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇൗ ​വ​ർ​ഷം ജൂ​ലൈ വ​രെ കാ​ല​യ​ള​വി​ൽ 25,68,13,558 റി​യാ​ലി​ന്റെസാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഒ​മാ​ൻ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. അ​രി, പൈ​പ്പു​ക​ൾ, എ​ൻ​ജി​ൻ ഇ​ന്ധ​നം, അ​ലൂ​മി​നി​യം ഒാ​ക്​​സൈ​ഡ്​ എ​ന്നി​വ​യാ​ണവ.​