വീണ്ടും മേരി സ്വീറ്റിയെത്തി; പ്രതിഷേധത്തെ തുടർന്ന് മടങ്ങുന്നു

ചെങ്ങന്നൂർ: ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിലെത്തിയ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയെന്ന യുവതിയെ പ്രതിഷേധക്കാർ തടഞ്ഞു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകാൻ ബസ്സിൽ കയറുന്നതിനിടെയാണ് മേരിയെ പ്രതിഷേധക്കാർ തടഞ്ഞത്. പ്രതിഷേധത്തെ പ്രതിഷേധത്തെ തുടർന്ന് തുലാമാസ പൂജ സമയത്തും ദർശനം നടത്തണമെന്ന ആവശ്യമുന്നയിച്ച് മേരി സ്വീറ്റി പമ്പയിലെത്തി പൊലീസിന്റെ സുരക്ഷ തേടിയിരുന്നു. എന്നാൽ പ്രതിഷേധം കടുത്തതോടെ പൊലീസ് അവരെ തിരിച്ചയച്ചിരുന്നു.

ഇന്ന് വൈകിട്ടോടെയാണ് പമ്പയിലേക്ക് പോകാനായി മേരി സ്വീറ്റി ചെങ്ങന്നൂരിലെത്തിയത്. പ്രതിഷേധക്കാർ തടഞ്ഞതോടെ ഇവരെ പൊലീസ് തിരിച്ചയക്കാനുള്ള ശ്രമം നടത്തുകയാണ്. എന്നാൽ തനിക്ക് സന്നിദാനത്ത് പോകേണ്ടെന്നും പമ്പ വരെ പോയാൽ മതിയെന്ന് മേരി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അനുവദിക്കാത്തതിനെ തുടർന്ന് തിരികെ മടങ്ങാമെന്ന് മേരി സ്വീറ്റി സമ്മതിക്കുകയായിരുന്നു.