വനിതാ ട്വന്റി-20: ഓസ‌്ട്രേലിയക്കെതിരെ ഇന്ത്യക്ക‌് മികച്ച സ‌്കോർ

ഗയാന: വനിതാ ട്വന്റി–-20 ലോകകപ്പിൽ ഓസ‌്ട്രേലിയക്കെതിരെ ഇന്ത്യക്ക‌് മികച്ച സ‌്കോർ. ആദ്യം ബാറ്റ‌് ചെയ‌്ത ഇന്ത്യ എട്ട‌് വിക്കറ്റ‌് നഷ്ടത്തിൽ 167 റൺ നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ഥാനയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൌറിന്റയും മികച്ച ബാറ്റിംങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ നാല് കളിയും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ബി ജേതാക്കളായി. ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ ഓസീസ് 19.4 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി.

മന്ദാനയും ഹർമൻപ്രീതും ചേർന്നുള്ള മൂന്നാംവിക്കറ്റ‌് കൂട്ടുകെട്ട‌് അടിച്ചു തകർത്തപ്പോൾ മികച്ച സ‌്കോർ പ്രതീക്ഷയായി. എന്നാൽ, ഹർമൻപ്രീത‌് അപ്രതീക്ഷിതമായി പുറത്തായത‌് തിരിച്ചടിയായി. മന്ദാനയും ഹർമൻപ്രീതും മാത്രമാണ‌് രണ്ടക്കം കടന്നത‌്. ഓസീസിനായി എലിസെ പെറി മൂന്ന‌് വിക്കറ്റ‌് നേടി. ഡെലിസ കിമ്മിൻസും ആഷ‌്ലി ഗാർഡ‌്നറും രണ്ട‌് വിക്കറ്റുവീതം നേടി.