ദേശീയദിനം പ്രമാണിച്ച് ഒമാനില്‍ 298 തടവുകാര്‍ക്ക് ശിക്ഷാ ഇളവ്

മസ്‌ക്കറ്റ്: ദേശീയദിനം പ്രമാണിച്ച് ഒമാനില്‍ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. 48-ാമത് ദേശിയ ദിനാഘോഷങ്ങൾക്ക് രാജ്യത്ത്‌ തുടക്കമായി. ദേശീയദിനത്തിന്റെ ഭാഗമായി  ജയിൽശിക്ഷ അനുഭവിച്ചുവന്നിരുന്ന  298 തടവുകാര്‍ക്ക് ഭരണാധികാരി  പൊതുമാപ്പ് നല്കി വിട്ടയച്ചതായി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 140  പേർ വിദേശികളാണ്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ആണ് ഇത്‌ സംബന്ധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.  ഈ മാസം 21,  22 തീയതികളിലാണ്‌ പൊതു അവധി. നവംബർ 30 വരെ ദേശീയദിനാഘോഷ പരിപാടികൾ രാജ്യത്ത്‌ നീണ്ടു നിൽക്കും. രാജ്യത്തുടനീളം ആഘോഷ പരിപാടികൾ  ഒരുക്കിയിട്ടുണ്ട്.