സ്വാമി അയ്യപ്പനായി പൃഥ്വി വെള്ളിത്തിരയിൽ

സ്വാമി അയ്യപ്പന്റെ ചരിത്രം സിനിമയാകുന്നു. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. പോസ്റ്റു ചെയ്ത് ഒരുമണിക്കൂറിനകം 26000 ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.

‘പോരാളിയായ ഒരു രാജകുമാരന്റെ ഇതുവരെ പറയാത്ത കഥ, ഒരിക്കൽ ഈ മണ്ണിൽ ചവിട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി’ സിനിമയെ ശങ്കർ രാമകൃഷ്ണൻ ഇങ്ങനെയാണ് വിശേഷിപ്പത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കാണാന്ർ പോകുന്ന ഏറ്റവും മുതൽ മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.അന്യഭാഷയിൽ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ സിനിമയിലുണ്ടാകും.

ശങ്കർ ഈ കഥ പറഞ്ഞിട്ട് വർഷങ്ങളായെന്നും ഇത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നതെന്നും  അവസാനം അത് യാഥാര്ർത്ഥ്യമാകുന്നു..സ്വാമിയേ.. ശരണം അയ്യപ്പ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.