കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നാളെ പമ്പയിലെത്തും

പത്തനംതിട്ട: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ പമ്പയിലെത്തും. മന്ത്രിക്കൊപ്പം കേന്ദ്ര നേതാക്കളും ശബരിമലയിലെത്തിയേക്കുമെന്നാണ്  സൂചന. പൊലീസ് നടപടികൾ ലംഘിച്ചതിന് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദേശീയ നേതാക്കളെ സന്നിധാനത്തെത്തിക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്. തുലാമാസ പൂജാസമയത്തും ചിത്തിര ആട്ട വിശേഷ സമയത്തുമുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷയുടെ ഭാഗമായി അറസ്റ്റ് തുടരാൻ തന്നെയാണ് പൊലീസിൻ്റെ തീരുമാനം.

പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ ദേശീയ പാതകൾ ഉപരോധിച്ചും വാഹനൾ തടഞ്ഞും പ്രതിഷേധിച്ചു.