ശബരിമല സത്രീ പ്രവേശനം: സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാരിന് വിട്ട് വീഴ്ച ചെയ്യാനാവില്ല. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. ആചാരങ്ങൾക്ക് മാറ്റം സംഭവിച്ചാൽ എന്തോ സംഭവിക്കുമെന്നാണ് ചിലരുടെയൊക്കെ ധാരണയെന്നും കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ട് പോകാനാണ്  ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല. സന്നിധാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആർ.എസ്.എസ് പ്രശ്‌നങ്ങൾക്ക് പദ്ധതിയിട്ടിരുന്നെന്നും അതിനായി മനപ്പൂർവ്വം ആളുകളെ സന്നിധാനത്തെത്തിച്ചുവെന്നും  സന്നിധാനത്ത് അറസ്റ്റിലായവർക്കെല്ലാം ആർ.എസ്.എസ് ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോഴിക്കോട്  കെ.യു.ഡബ്ല്യു.ജെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.