ഖഷോഗി വധം: സിഐഎ റിപ്പോർട്ട‌് നാളെ പുറത്തുവിടുമെന്ന‌് ട്രംപ‌്

വാഷിങ‌്ടൺ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട‌് അമേരിക്കൻ ചാരസംഘടനയായ സിഐഎ തയ്യാറാക്കിയ റിപ്പോർട്ട‌് നാളെ പുറത്തുവിടുമെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. സൗദി രാജകുമാരൻ മുഹമ്മദ‌് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ‌് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന‌് സിഐഎ കണ്ടെത്തിയതായി കഴിഞ്ഞദിവസം വാഷിങ‌്ടൺ പോസ്റ്റും അസോസിയേറ്റഡ‌് പ്രസും റിപ്പോർട്ട‌് ചെയ‌്തിരുന്നു.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ‌് സിഐഎ റിപ്പോർട്ട‌് തയ്യാറാക്കിയതെന്നും ട്രംപ‌് പറഞ്ഞു. വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. സൗദി രാജകുമാരന്‍റെ സഹോദരൻ ഖഷോഗിയുമായി നടത്തിയ ഒരു ഫോൺസംഭാഷണവും  അതിലുൾപ്പെടും. എന്നാൽ അമേരിക്കയിലെ സൗദി എംബസി വക്താവും റിപ്പോർട്ട് നിഷേധിച്ചു. കഴിഞ്ഞ ഒക്ടോബർ രണ്ടിന‌് ഇസ‌്താംബുളിലെ സൗദി കോൺസുലേറ്റിലാണ‌് ഖഷോഗി കൊല്ലപ്പെട്ടത‌്.