പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ

പത്തനാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പിറവന്തൂർവെട്ടിത്തിട്ട ചരുവിള വീട്ടിൽ വാസുവിൻ്റെ മകൻ അരുൺ രാജ് എന്ന 24 കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുന്നലയിൽ നടന്ന ചേറ്റുനിലത്തിലെ കാൽപ്പന്തുകളി മത്സരം കാണാനെത്തിയതായിരുന്നു പെൺകുട്ടി. തിരികെ വീട്ടിലേക്കു പോകും വഴി  അരുണിനൊപ്പം ഓട്ടൊറിക്ഷയിൽ കയറിയ  പെൺകുട്ടിയെ  പുന്നല കറവൂരിനു സമീപം വിജനമായ കാട്ടുപ്രദേശത്തുവച്ച്  ഇയാൾ  പീഡിപ്പിക്കുകയായിരുന്നു.

അവശനിലയിലായ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച് പ്രഥമിക ചികിത്സ നൽകിയ ശേഷം പോലീസ് സ്റ്റേഷനിലും എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന്‌ S I ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് മേൽനടപടി സ്വീകരിച്ചു .