മഹാരാഷ്ട്രയിൽ സൈനീക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം;ആറ് മരണം

മുംബൈ: മഹാരാഷ്ട്രയിലെ വാർധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം  സ്‌ഫോടനം. സ്‌ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ഫോടനത്തില്‍ ആറ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഗ്രാമീണരും ഉൾപ്പെടുന്നു. സ്ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനത്തിൽ പത്ത് കിലോമീറ്റർ അകലെവരെ സ്ഫോടക വസ്തുകൾ തെറിച്ചുപോയതായി റിപ്പോർട്ടുകൾ ഉണ്ട്. സൈന്യത്തിൻ്റ ആയുധശേഖരം സൂക്ഷിക്കുന്ന പ്രധാന ഡിപ്പോകളിൽ ഒന്നാണ് വാർധയിലേത്.