ശബരിമലയിലെ പ്രതിഷേധം ഭക്തിയുടെ പേരിലല്ല; പിണറായി വിജയൻ

തിരുവനന്തപുരം:ശബരിമലയിലെ പ്രതിഷേധം ഭക്തിയുടെ പേരിലല്ലന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.സമരത്തിൽ കോൺഗ്രസ് ബിജെപിക്കെപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  ഭക്തരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഘട്ടത്തിൽ മാത്രമാണ് പൊലീസ് ഇടപ്പെട്ടത്. ശബരിമലയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ അജണ്ടയാണ്. പ്രതിഷേധങ്ങൾക്കിടെ പൊലീസ് പരമാവധി സംയമനം പാലിച്ചു.ബി.ജെപി യുടെ സർക്കുലർ പുറത്തായതോടെ സമരക്കാരുടെ യഥാർത്ഥ ഉദ്ദേശ്യം ഇപ്പോൾ വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ സൃഷ്ടിച്ചു. രാഷ്ട്രീയ ഗുണത്തിനു വേണ്ടി സംഘപരിവാർ ഭക്തരെ ദുരിതത്തിലാക്കുകയാണ്. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ വേണ്ടി 50 വയസു കഴിഞ്ഞ സ്ത്രീകളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.