നിത്യഹരിത നായകനിലെ പോരാട്ടവീഥിയില്‍… ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന നിത്യഹരിത നായകനിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പോരാട്ടവീഥിയില്‍ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘നിത്യഹരിത നായകന്‍’ സംവിധാനം ചെയ്യുന്നത് എ ആര്‍ ബിനുരാജ് ആണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ധര്‍മ്മജനും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രതേകത.’ കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപെടുന്ന കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. നര്‍മ്മരസ പ്രധാനമായ നിരവധി കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടൈനര്‍ ആണ്.

ഈ ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങള്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രണയവും നര്‍മ്മവും കുടുംബബന്ധങ്ങളും കോര്‍ത്തിണക്കിയ ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി,ബിജു കുട്ടന്‍,സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്‍, സാജന്‍ പള്ളുരുത്തി, ബേസില്‍ ജോസഫ്, റോബിന്‍ മച്ചാന്‍, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയന്‍, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.