ശബരിമലയിലേക്കെന്ന് സംശയിച്ച് യുവതിയെ തട‍ഞ്ഞു; എരുമേലിയില്‍ പ്രതിഷേധം

എരുമേലി: ശബരിമലയിലേക്ക് പോകാന്‍ ഒരു യുവതി എത്തിയെന്നാരോപിച്ച് എരുമേലി ബസ് സ്റ്റാൻഡിൽ  ബിജെപിയുടെ പ്രതിഷേധം. വിജയവാഡ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു പ്രതിഷേധം. അഭ്യൂഹങ്ങളെ തുടർന്ന് പ്രതിഷേധത്തിനായി നിരവധി ബിജെപി പ്രവർത്തകർ എരുമേലി ബസ് സ്റ്റാൻഡിൽ ഒത്തുകൂടി. അതേസമയം, ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് യുവതി വ്യക്തമാക്കി.