ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പോലീസ് നോട്ടീസ്; ആറ് മണിക്കൂർ കൊണ്ട് മലയിറങ്ങണമെന്ന് നിബന്ധന

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ  പുതിയ നിബന്ധനകളുമായി പോലിസ്.  ഇന്‍റലിജൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം. ഇത്തരക്കാര്‍ ആറ് മണിക്കൂർ കൊണ്ട് മലയിറങ്ങണം. നിയമവിരുദ്ധമായി കൂട്ടംകൂടാനോ, പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് നോട്ടീസിലുണ്ട്.

മാധ്യമങ്ങള്‍ മുന്‍പാകെ  പ്രസ്താവനകള്‍ നടത്തരുത്.  സന്നിധാനത്ത് പ്രാര്‍ത്ഥനായജ്ഞങ്ങള്‍, മാര്‍ച്ച് തുടങ്ങിയവ നടത്തുന്നതിനും സമാധാന ലംഘനപരമായ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നതിനും തീര്‍ത്ഥാടകരുടെ  ദര്‍ശനത്തിന് വിഘാതം സൃഷ്ടിക്കുന്നതിനും നിരോധനമുണ്ട്.