സന്നിധാനത്തെ നിയന്ത്രണങ്ങളിൽ ഭാഗീക ഇളവ്

സന്നിധാനം: സന്നിധാനത്തെ നിയന്ത്രണങ്ങളിൽ പൊലീസ് ഇളവ് വരുത്തി. വലിയ നടപ്പന്തലിൽ താൽക്കാലികമായി വിരിവയ്ക്കാനും വിശ്രമിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവ് വരുത്തിയതെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. പ്രായമായവർക്കും കുട്ടികൾക്കും ശാരീരിക അവശതകൾ ഉളളവർക്കും താൽക്കാലികമായി വിരിവയ്ക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇവിടെ സ്ഥിരമായി വിശ്രമിക്കുന്നതിന് അനുമതി ഉണ്ടാകില്ല.