എച്ച് 1 എന്‍ 1 പടരുന്നു: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു. ഇതുവരെ 481 പേ‍ർക്ക്‌ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച 26 പേര്‍ മരിച്ചു. പ്രളയാന്തരം പടർന്നു പിടിച്ച എലിപ്പനി നിയന്ത്രാണീതതമായതിനു പിന്നാലെയാണു അപകടകാരിയായ എച്ച് 1 എൻ 1 സംസ്ഥാനത്ത് പടരുന്നത്. നിരീക്ഷണം ശക്തമാക്കിയതിനാൽ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ് എച്ച് 1 എന്‍ 1 ന്റെയും തുടക്കം.  അതുകൊണ്ട്‌ പനിയോ ചുമയോ ശ്വാസകോശ അണുബാധയോ വന്നാൽ ഏറെ വൈകാതെതന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി വൈദ്യസഹായം തേടണമെന്ന്‌  ആരോഗ്യവകുപ്പ് നിര്‍ദേശം നൽക്കുന്നു. ഇൻഫ്ളുവൻസ എ (എച്ച് 1 എൻ 1) വൈറസാണു രോഗം പരത്തുന്നത്.  അതേസമയം
രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരേയും പൊതുജനങ്ങളേയും ബോധവാന്മാരാക്കാൻ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.