വിദേശികളെ പിരിച്ചു വിടാനൊരുങ്ങി കുവെെറ്റ്‌ വിദ്യാഭ്യാസ മന്ത്രാലയം

കുവെെറ്റ്‌: വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും 1186 വിദേശി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കണമെന്ന്‌ കുവെെറ്റ്‌ സിവിൽ സർവീസ് കമ്മീഷന്റെ നിർദേശം. പൊതുമേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിലവിലെ അധ്യയന വര്‍ഷം പൂർത്തിയാകുന്ന മുറക്ക് ഇത്രയും പേരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം എന്നുമാണ് അറിയിപ്പ്‌. 312 അധ്യാപകർ, 223 സാമൂഹകിക-മനഃശാസ്ത്ര ഗവേഷകർ, 604 സപ്പോർട്ട് ജീവനക്കാർ എന്നിങ്ങനെ 1186 ജീവനക്കാരുടെ സേവനം അവസാനിപ്പിക്കണമെന്നാണ്‌  കമ്മീഷന്റെ നിർദേശം.

2017- 2018 സാമ്പത്തിക വർഷത്തിൽ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും നിശ്ചിത എണ്ണം വിദേശ ജീവനക്കാരെ മാറ്റി പകരം കുവൈത്തികളെ നിയമിക്കണമെന്ന് ഉത്തരവുമുണ്ട്.  രണ്ടാഴ്ചക്കകം വിവരം നൽകിയില്ലെങ്കിൽ വിദേശ ജീവനക്കാർക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കമീഷൻ അറിയിച്ചതായാണ് സൂചന.