പ്രീത ഷാജി 48 മണിക്കൂറിനകം വീടൊഴിയണമെന്ന്‌ ഹൈക്കോടതി

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്ത പ്രീത ഷാജിയോട് വീട് ഒഴിയാൻ ഉത്തരവിട്ട് ഹൈക്കോടതി. 48 മണിക്കൂറിനകം വീടൊഴിയണമെന്നാണ് കോടതി ഉത്തരവ്. തൃക്കാക്കര വില്ലേജ് ഓഫീസർ വീട് ജപ്തി ചെയ്ത് താക്കോൽ ഹൈക്കോടതി രജിസ്ട്രാറെ ഏൽപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഈ മാസം 24 ന് റിപ്പോർട്ട് നൽകാൻ സ്‌റ്റേറ്റ് അറ്റോർണി ജനറലിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പല തവണ അവസരം നൽകിയില്ലെയെന്നും  ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും പ്രീത ഷാജിയോട്‌ കോടതിചോദിച്ചു.  നിയമപരമായ ഒരു ആനുകൂല്യവും കോടതിയുടെ ഭാഗത്തു നിന്നും പ്രീത ഷാജിക് കിട്ടില്ലെന്ന്‌ ഡിവിഷൻ ബഞ്ച് നേരെത്തെ വ്യക്തമാക്കി.