രാജ്യത്തെ ഒന്നരലക്ഷത്തിലധികം എ.ടി.എമ്മുകളും 2019 മാർച്ചോടെ നിർത്തലാക്കിയേക്കും

കൊച്ചി: 2019 മാര്‍ച്ചോടെ രാജ്യത്തെ  ഒന്നരലക്ഷത്തിലധികം  എടിഎമ്മുകള്‍ നിർത്തലാക്കിയേക്കുമെന്ന് സൂചന. നിലവില്‍ 2.38 ലക്ഷം എടിഎമ്മുകളാണ് രാജ്യത്തുള്ളത്. ഇതില്‍  1.13 ലക്ഷത്തോളം എടിഎമ്മുകളാണ് അടച്ചു പൂട്ടാനൊരുങ്ങുന്നത്. എ.ടി.എം. സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പകുതിയോളം എ.ടി.എമ്മുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എടിഎമ്മുകളും 15,000ത്തിനുമേല്‍ വൈറ്റ് ലേബല്‍ എടിഎമ്മുകളും ഉള്‍പ്പെടെയുള്ള എ.ടി.എമ്മുകളായിരിക്കും അടച്ചു പൂട്ടുക.

എ.ടി.എമ്മുകളിൽ നിരന്തരം ഉണ്ടാകുന്ന സുരക്ഷാ-സാങ്കേതിക പ്രശ്നങ്ങൾ  ക്രമീകരിക്കുന്നതിന് വലിയ ചെലവ് വേണ്ടി വരും. ഇത് താങ്ങാനാകാത്തതിലാണ് എ.ടി.എമ്മുകളുടെ സേവനം ചുരുക്കാൻ അധികൃതർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നോട്ട് നിരോധനത്തിന് ശേഷം പണം നിറയ്ക്കുന്ന സംവിധാനത്തിലും വലിയ രീതിയിലുള്ള സാങ്കേതിക മാറ്റങ്ങൾ എ.ടി.എമ്മുകളിൽ വരുത്തിയിരുന്നു

പണം കൈകാര്യം ചെയ്യുന്ന നിലവാരം, എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ നിബന്ധനകള്‍ തങ്ങള്‍ക്ക് താങ്ങാവുന്നതല്ല. ഈ ചെലവുകള്‍ ബാങ്കുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ പ്രവര്‍ത്തനം നിലനിര്‍ത്താമെന്നാണ് അവര്‍ പറയുന്നത്. അടിക്കടിയുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും വലിയ രീതിയിലുള്ള സാമ്പത്തിക സാമ്പത്തിക നഷ്ടമാണുണ്ടായത്. എ.ടി.എമ്മുകളുടെ പ്രവർത്തനച്ചെലവ് ബാങ്കുകൾ ഏറ്റെടുക്കുകയാണെങ്കിൽ എ.ടി.എമ്മുകൾ നിലനിർത്താൻ

രാജ്യത്തെ എടിഎമ്മുകളില്‍ പകുതിയും അടച്ചുപൂട്ടിയാല്‍ അത് ബാങ്കിങ് മേഖലയെ സാരമായി ബാധിക്കും. ഗ്രാമീണ മേഖലയിലുള്ള എടിഎമ്മുകള്‍ ഭൂരിഭാഗവും നഷ്ടത്തിലായതിനാല്‍ അടച്ചുപൂട്ടുന്നവയില്‍ ഭൂരിഭാഗവും അവയായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ യോജന ഉള്‍പ്പെടെയുള്ള പദ്ധതികളെയും ഇത് ബാധിക്കും. മാത്രമല്ല, പാചകവാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് എത്തുന്നത്. എടിഎമ്മുകള്‍ നിര്‍ത്തലാക്കിയാല്‍ ഇത് പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും.