ശബരിമല യുവതിപ്രവേശനം: ദർശനത്തിന് പോകാൻ പത്രസമ്മേളനം വിളിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

കൊച്ചി: ശബരിമല ദർശനത്തിന് പോകാൻ തയാറായ യുവതിയുടെ വീടിന് നേരെ ആക്രമണം.  മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപർണ ശിവകാമിയുടെ വീടിന് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.

പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്ന് യുവതികള്‍ കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ വിശദമാക്കിയിരുന്നു.  സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണോ ആക്രമണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്‌. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു.