പൊതുസ്ഥലം വൃത്തിഹീനമാക്കുന്നവർക്കതിരെ ഖത്തറിൽ കർശന നടപടി

ദോഹ : ഖത്തറിൽ വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പരിസ്ഥിതി മന്ത്രാലയം. രാജ്യത്തെ പൊതു ശുചിത്വവുമായി ബന്ധപെട്ടു കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ആരംഭിച്ച കാമ്പയിനിൽ 4800 നിയമ ലംഘനങ്ങൾ പിടികൂടിയതായി  പരിസ്ഥിതി മന്ത്രാലയം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. താമസ പ്രദേശങ്ങളിൽ അനധികൃതമായി കന്നുകാലികളെ വളർത്തുകയും വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത നിരവധി പേർക്കെതിരെയും അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിരത്തുകളിൽ മാലിന്യം നിക്ഷേപിക്കൽ, നിരത്തുകളിൽ തുപ്പൽ, നിർമാണ മേഖലയിലെ മാലിന്യ നിക്ഷേപം. അഴുക്കു ചാലുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ എന്നിവയാണ് അധികൃതർ ഈ കാലയളവിൽ പിടികൂടിയത്. അതെ സമയം വരും ദിവസങ്ങളിൽ പൊതു ശുചിത്വവുമായി ബന്ധപെട്ടു കൂടുതൽ പരിശോധകർ രാജ്യത്ത്‌ ആരംഭിക്കുമെന്നും നിയമ ലംഘകരെ കർശനമായി ശിക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ മുന്നറിയിപ്പു നൽകി.