‘മിഖായേല്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദി ഗ്രേറ്റ് ഫാദറിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇരുട്ടില്‍ ചെറുതായി നിവിനെ കാണാവുന്ന തരത്തിലാണ് പോസ്റ്റര്‍. ചിത്രത്തിന്റെ നിര്‍മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍വഹിക്കുന്നത്. ദി ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേല്‍.

ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്‌. നിവിന്‍ പോളി ഒരു ഡോക്ടറുടെ വേഷത്തിലാണ്  ചിത്രത്തില്‍ എത്തുന്നത്. മഞ്ജിമയാണ് നായിക. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, അശോകന്‍, ജെ. ഡി ചക്രവര്‍ത്തി, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കിഷോര്‍, ഷാജോണ്‍, സിജോയ് വര്‍ഗീസ്, ഡാനിയേല്‍ ബാലാജി, ജെ പി , ശാന്തി കൃഷ്ണ, കെ പി എ സി ലളിത, നവനി ദേവാനന്ദ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍.