ഖത്തർ സൽവ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ദോഹ: ഖത്തറിൽ സൽവ റോഡിൽ റവ്ദ റാഷിദ് ഇന്റർചേഞ്ചിനും മിസൈദ് ഇന്റർചേഞ്ചിനും  ഇടയിൽ 2.2 കിമീ ദൂരത്തിൽ ഇന്നുമുതൽ മുതൽ 25 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാതായി അഷ്ഗാൽ അധികൃതർ. റോഡിനു കുറുകെ സ്ഥലനാമ കമാനങ്ങൾ സ്ഥാപിക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇരു ഭാഗത്തുമുള്ള നാലുവരികളിൽ രണ്ടെണ്ണത്തിലാണു നിയന്ത്രണം. ട്രക്കുകൾക്കുള്ള വരികളാണിത്.

ഇന്നുമുതൽ മുതൽ നാലുദിവസത്തേക്ക് മിസൈദ് ഇന്റർചേഞ്ചിൽ കിഴക്കോട്ടുള്ള എക്സിറ്റ് അടയ്ക്കും. അബു സംറയിൽ നിന്ന് മിസൈദിലേക്ക് സൽവ റോഡിലൂടെ പോകുന്ന വാഹനങ്ങൾ സമീപത്തുള്ള മൂന്നു ലൂപ് റോഡുകളിലൂടെ കടന്നുപോകണം . സൽവ സർവീസ് റോഡിൽ നിന്നു സൽവ റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതും തടയും.ഗതാഗത പുനഃക്രമീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച താൽക്കാലിക ബോർഡുകളിലെ നിർദേശങ്ങൾ പാലിച്ച് വാഹനങ്ങൾ കടന്നുപോകണമെന്ന് അഷ്ഗാൽ അധികൃതർ അഭ്യർഥിച്ചു.