കെ.എം ഷാജിക്ക് നിയമസഭയിൽ എത്താനാകില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: എം.എൽ.എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭയിൽ പ്രവേശിക്കാൻ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം പോരെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കോടതിയിൽ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കാതെ നിയമസഭാനടപടികളിൽ സഹകരിക്കാൻ സാധിക്കില്ലെന്നും  സ്പീക്കർ പറഞ്ഞു.

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ  സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കണമെന്ന കെ.എം ഷാജിയുടെ ആവശ്യം കോടതി തള്ളിയെങ്കിലും  നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ യാതൊരു വിധ ആനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നിയസഭയിലെത്തുന്നതിന് കോടതിയുടെ വാക്കാൽ പരാമർശം മാത്രം മതിയാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയത്.