സ്മാർട്ട്ഫോൺ നഷ്ടമായെങ്കിൽ വിഷമിക്കേണ്ട; കണ്ടുപിടിക്കാൻ ഇതാ ഗൂഗിളിന്റെ ആപ്പ്

സ്മാർട്ട്ഫോൺ പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ടു പോയാൽ കണ്ടുപിടിക്കാൻ ഇതാ ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ആപ്പ്. ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഇൻഡോർ മാപ്പ് സംവിധാനം വഴി ഫോൺ കണ്ടെത്താം. വിമാനത്താവളമോ, ഷോപ്പിംഗ് മാളോ, സിനിമാ തിയേറ്ററോ എവിടെ വച്ചായാലും ആപ്പിലൂടെ ഫോൺ നഷ്ടപ്പെട്ട സ്ഥലം കണ്ടെത്താനും ആവശ്യമെങ്കിൽ നഷ്ടപ്പെട്ട ഫോൺ ലോക്ക് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡിസ്‌ക്രിപ്ഷനിൽ ഇക്കാര്യം കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. നഷ്ടപ്പെട്ട ഫോൺ റിംഗ് ചെയ്യിക്കാനും ആവശ്യമെങ്കിൽ ആ ഫോണിന്റെ ലോക്ക് സ്‌ക്രീനിൽ നിങ്ങളുടെ കോണ്ടാക്ട് നമ്പർ കാണിക്കാനും ആപ്പിന്റെ പുതിയ സംവിധാനത്തിലൂടെ സൗകര്യമൊരുക്കും. മാത്രമല്ല നഷ്ടപ്പെട്ട ഫോൺ ആരെങ്കിലും അപഹരിച്ചാൽ, അവർ പോകുന്ന ലൊക്കേഷനും നിങ്ങൾക്ക് കാണാനാകുമെന്ന പ്രത്യകതയുമുണ്ട്.