ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പനാണെന്നും കേരളത്തിൽ യുഡിഎഫിനെയും കോൺഗ്രസിനെയും തകർത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും  രമേശ് ചെന്നിത്തല ആരോപിച്ചു.

തീർത്ഥാടകരെ ഭീകരരെ പോലെയാണ് സർക്കാർ കാണുന്നതെന്നും തീർത്ഥാടകരുടെ  എണ്ണത്തിലും നടവരവിലും വൻ കുറവാണുണ്ടായതെന്നും  ഇതിനെല്ലാം ഉത്തരവാദി സർക്കാരാ ണെന്നും പ്രതിപക്ഷ നേതാവ്  ആരോപിച്ചു. ശബരിമലയിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും സർക്കാർ ഒരുക്കിയിട്ടില്ലെന്നും ശബരിമല വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.