171 കര്‍ഷകരെ കൊലപ്പെടുത്തിയ സൈനികന് 5160 വര്‍ഷത്തെ തടവ്

ഗ്വാട്ടിമാല: 171 കര്‍ഷകരെ കൊല ചെയ്ത മുന്‍ സൈനികന് ഗ്വാട്ടിമാല കോടതി വേറിട്ട ശിക്ഷ വിധിച്ചു.കേസിലെ പ്രതിയായ സാന്റോ ലോപ്പസ് എന്ന സൈനികന് 5160 വര്‍ഷത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്. 1960 മുതല്‍ 1966 വരെ  ഗ്വാട്ടിമാലയില്‍ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തില്‍ നിരപരാധികളായ 171 കര്‍ഷകരെയാണ് സാന്റോ ലോപ്പസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനും മുപ്പതു വർഷം എന്ന തടവ് കണക്കാക്കിയാണ് 5160 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചത്.

ഇത് ഒരു പ്രതീകാത്മക വിധിയാണെന്ന് കോടതി വ്യക്തമാക്കി.കലാപത്തിൽ രണ്ടു ലക്ഷത്തോളം പേരാണ് കൊല്ലപെട്ടത്.ഗ്രാമീണരെ അവരുടെ വീടുകളിൽ നിന്ന് വലിച്ചിറക്കി വെടിവയ്ക്കുകയും പെൺകുട്ടികളെ പീഡിപ്പിക്കുകയും ചെയ്തു.അമേരിക്കയില്‍ അറസ്റ്റിലായ ലോപ്പസിനെ രണ്ടു വര്‍ഷം മുമ്പാണ് ഗ്വാട്ടിമാലയിലെത്തിച്ച് വിചാരണ നടത്തിയത്.