ദർശനത്തിനെത്തിയ രാഹുൽ ഈശ്വറിനെ തടഞ്ഞു; മനുഷ്യാവകാശ ലംഘനമെന്ന് രാഹുൽ

നിലക്കൽ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ പൊലീസ് തടഞ്ഞു.നിലക്കലിൽ വച്ചാണ് രാഹുൽ ഈശ്വറിനെ പൊലീസ് തടഞ്ഞത്. നിർദേശം മറികടന്ന് പമ്പയിലേക്ക് പോകാൻ ശ്രമിച്ചാൽ കരുതൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.ഹൈക്കോടതിയുടെ അനുമതിയില്ലാതെ കടത്തിവിടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ രാഹുൽ ഈശ്വർ മടങ്ങിപ്പോയി.

റാന്നി കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയിൽ ദർശനം നടത്തരുതെന്നു പറഞ്ഞിട്ടില്ലെന്നും പമ്പയിൽ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും രാഹുൽ മാധ്യമങ്ങളോടു വിശദീകരിച്ചു.പൊലീസ് ഭക്തർക്ക് ഭീതിയുണ്ടാക്കുകയാണെന്നും ദർശനത്തിനെത്തുന്ന തീർത്ഥാടകരെ തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.