15 ലക്ഷം വിദേശികളെ പുറത്താക്കുമെന്ന് കുവൈറ്റ്

കുവൈറ്റ്: ഏഴ് വർഷത്തിനുള്ളിൽ 15 ലക്ഷം വിദേശികളെ പുറത്താക്കാൻ കുവൈറ്റ് ഭരണകൂടം.  അറബിക് പത്രമായ അൽ ഖബാസാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.  മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇത് വൻ തിരിച്ചടിയാകും. മൊത്തം ജനസംഖ്യയുടെ അമ്പത് ശതമാത്തെ സ്വദേശികളാക്കുക എന്നതാണ് ലക്ഷ്യം. ജനസംഖ്യാനുപാതം ക്രമീകരിക്കുന്നതിനായി ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് കുവൈറ്റ് നിയമവകുപ്പ് അഭ്യർത്ഥിച്ചതായി വാർത്തയിൽ വ്യക്തമാക്കുന്നു.

പബ്ലിക് അഥോറിറ്റി ഫോർ സിവിൽ അഥോറിറ്റി കണക്ക് പ്രകാരം 32 ലക്ഷം വിദേശികളാണ് ഇപ്പോൾ കുവൈറ്റിൽ ഉള്ളത്. 14 ലക്ഷമാണ് കുവൈറ്റികളുടെ ജനസംഖ്യ. അടുത്ത ഏഴ് വർഷത്തിനിടെ കുവൈറ്റികളുടെ ജനസംഖ്യ 17 ലക്ഷം വർധിക്കുമെന്നാണ് കണക്ക് കൂട്ടൽ. അപ്പോഴേക്കും 15ലക്ഷം വിദേശികളെ ഒഴിവാക്കി സ്വദേശികളുടേയും വിദേശികളുടേയും എണ്ണം തുല്യമാക്കാനാണ് ഈ നീക്കം.