സൗദിയില്‍ ഞായറാഴ്ച മുതല്‍ കനത്ത മഴ: ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം

റിയാദ്: സൗദിയില്‍ ഞായറാഴ്ച  മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യത. ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ പെയ്തത്. റിയാദിലും സമീപ പ്രദേശങ്ങളിലും മഴ ആരംഭിച്ചിട്ടുണ്ട്.

മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇപ്രാവശ്യം ഏറ്റവും ശക്തമായ മഴ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായിരിക്കും. പ്രളയ സാധ്യതയുളള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.വീടിന് പുറത്തിറങ്ങരുതെന്നും സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പില്‍ പറയുന്നു.