തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണ് മരിച്ചു

കൊല്ലം: കിണറിന്റെ പാലത്തിൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി യുവാവ് കിണറ്റിൽ വീണ് മരിച്ചു. പുത്തൂർ ആനക്കോട്ടൂർ അഭിലാഷ് ഭവനിൽ അഭിലാഷ് (35) ആണു ആത്മഹത്യശ്രമത്തിനിടെ കിണറ്റിൽ വീണ് മരിച്ചത്. ഞാറാഴ്ച രാവിലെയാണ് സംഭവം. രാവിലെ അഭിലാഷിനെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ കിണറ്റിൻകരയിൽ നിന്ന് രണ്ട് ചെരുപ്പുകളും കിണർ പാലത്തിൽ പൊട്ടിയ കയറിന്റെ ഭാഗവും കണ്ടിരുന്നു.

ഇതേതുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിലാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കയർ കഴുത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറയുന്നു. ഇതോടെ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെയാണ് അഭിലാഷ് കിണറ്റിൽ വീണ് മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.