കുവൈറ്റിലും ഇറാൻ-ഇറാഖ് അതിർത്തിയിലും ഭൂചലനം

കുവൈറ്റ്: കുവൈത്തിലെ ഇറാൻ-ഇറാഖ് അതിർത്തിയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റിലെ അബ്ബാസിയ, സാൽമിയ, മംഗഫ് മേഖലകളിലാണ് നേരിയ തോതിൽ ഭൂചലനം ഉണ്ടായത്. ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളാണ് ഇവിടങ്ങളെല്ലാം. ഭൂചലനത്തിൽ പരിഭ്രാന്തരായ ജനങ്ങൾ താമസയിടങ്ങളിൽ നിന്നും ഏറെനേരം പുറത്തിറങ്ങി നിന്നു. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അപകടങ്ങളൊന്നും ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴയും പ്രളയവും ജനജീവിതം താറുമാറാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂചലനവും അനുഭവപ്പെട്ടിരിക്കുന്നത്. പ്രളയത്തില്‍ വൻ നാശനഷ്ടങ്ങളാണ് കുവൈറ്റിനുണ്ടായത്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി റോഡുകളും കെട്ടിടങ്ങളും തകർന്നിരുന്നു.