ശബരിമലയിലെ നിരോധനാജ്ഞ 30 വരെ നീട്ടി

പത്തനംതിട്ട: ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി നാല് ദിവസം കൂടി നീട്ടി. സന്നിധാനത്ത് നാമജപ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.  നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും നിരോധിത മേഖലകളില്‍ കടന്നു കയറിയുളള പ്രതിഷേധമാണ് പൊലിസിനെ ഇത്തരത്തില്‍ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയും പ്രതിഷേധമുണ്ടായിരുന്നു.

അതേസമയം ഈ മാസം മുപ്പത് മുതൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഡ്യൂട്ടികളിൽ മാറ്റമുണ്ടാകും. നിലയ്ക്കലിലെ സുരക്ഷാ ചുമതല യതീഷ് ചന്ദ്രക്ക് പകരം എസ്. മഞ്ജുനാഥിന് നല്‍കി. സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസാമി ഐ.പിഎസിനാണ് ചുമതല. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ്കുമാറിനും ചുമതല നല്‍കി.