കനത്ത മഴ: യുഎഇ യില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദുബായ്: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് യുഎഇ യുടെ താഴ്ന്ന പ്രദേശങ്ങള്‍  വെളളത്തിനടിയിലായി.ദുബായില്‍ 147 വാഹനാപകടങ്ങളൾ റിപ്പോര്‍ട്ട് ചെയ്തതു.ഞായറാഴ്ച്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

ശൈത്യകാലം ആരംഭിച്ചതിനാൽ മഴ തുടരുമെന്ന് കാലാവസ്ഥാ വൃത്തങ്ങൾ അറിയിച്ചു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുണ്ടായതോടെ നീണ്ട ഗതാഗതക്കുരുക്കാണ് നഗരപ്രദേശങ്ങളിൽ ഉണ്ടായത്. ഇതോടെ പൊതുഗതാഗതവും താളം തെറ്റി. റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഊർജിത ശ്രമം തുടരുകയാണ്.