സിഎൻഎൻ-ന്യൂസ് 18 മാനേജിംഗ് എഡിറ്റർ ആർ. രാധാകൃഷ്ണൻ നായർ അന്തരിച്ചു

ഡൽഹി: സിഎൻഎൻ-ന്യൂസ് 18 മാനേജിംഗ് എഡിറ്റർ ആർ. രാധാകൃഷ്ണൻ നായർ അന്തരിച്ചു. 54 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍  പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി  ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ജന്മനാടായ തിരുവനന്തപുരം പട്ടത്തുള്ള വസതിയല്‍ എത്തിച്ചശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കും.

1990 ലാണ് രാധാകൃഷ്ണന്‍ നായർ മാധ്യമ രംഗത്തെത്തുന്നത്.   യുഎന്‍ഐ യിലായിരുന്നു തുടക്കം. 95 ല്‍ സിഎന്‍ബിസിയില്‍ ചേര്‍ന്നു. പിന്നീട് സിഎന്‍എന്‍-ന്യൂസ് 18 ന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി.  നാലുവര്‍ഷമായി സിഎന്‍എന്‍-ന്യൂസ് 18 ന്റെ മാനേജിങ് എഡിറ്ററാണ്.  മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുരേഷ് പ്രഭു, ശശി തരൂർ എംപി തുടങ്ങിയവർ അനുശോചിച്ചു. പിതാവ് :രമേശന്‍ നായര്‍. മാതാവ് സുശീലാ ദേവി.ഭാര്യ ജ്യോതി  നായര്‍ . മക്കള്‍ കാര്‍ത്തിക, കീര്‍ത്തന.