നിയമസഭയിൽ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി. ജോർജ്

തിരുവനന്തപുരം: നിയമസഭയിൽ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്ന് പി.സി ജോർജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ബി.ജെ.പി.  സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയുമായി കൂടിയാലോചന നടത്തിയതായി പി.സി ജോർജ് വ്യക്തമാക്കി.

നേരത്തെ പൂഞ്ഞാർ പഞ്ചായത്തിൽ ബി.ജെ.പിയുമായി സഹകരിക്കുന്നതിന് ജോർജിന്റെ ജന പക്ഷം പാർട്ടി തീരുമാനിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പിക്ക് പൂർണ്ണ പിന്തുണയാണ് പി.സി.ജോർജ് നൽകിയത്.