യു.എ.ഇ ദേശീയ ദിനം: 1125ലധികം തടവുകാരെ മോചിപ്പിക്കും

റിയാദ്: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് 1125 ലധികം തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ദുബൈയിലെ ജയിലില്‍ നിന്ന് 625 തടവുകാരെയും, റാസല്‍ ഖൈമയില്‍ 205 പേരെയും, അജ്മാനില്‍ നിന്ന് 90, ഷാര്‍ജ 182 തടവുകാരെയുമാണ് നല്ല നടപ്പിന് വിട്ടയക്കുന്നത്.

47-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് വ്യത്യസ്ത രാജ്യക്കാരായ 625 തടവുകാരെ യു.എ.ഇ ഭരണകൂടം വിട്ടയക്കാൻ തീരുമാനിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് തടവുകാരുടെ    മോചന ഉത്തരവ് അറിയിച്ചത്.ജയിലിനകത്ത് മാന്യമായ സ്വഭാവം പുലർത്തിയവരെയാണ് മോചിപ്പിക്കാനായി പരിഗണിച്ചിട്ടുള്ളത്.അതേസമയം ക്രിമിനല്‍ കേസുകളില്‍ ഉൾപെട്ടിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ജയിലിൽ നിന്ന് വിട്ടയക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യു.എ.ഇ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.