വൃക്കരോഗം ബാധിച്ച യുവാവ് കാരുണ്യത്തിനായി കേഴുന്നു;The NRI News ന്റെ ചാരിറ്റി ഉദ്യമത്തിൽ നിങ്ങള്‍ക്കും പങ്കുചേരാം..

തിരുവനന്തപുരം : രണ്ടു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സ്വദേശിയായ അനീഷിനാണ് ജീവിത മധ്യാഹ്നത്തിൽ പരീക്ഷണം നേരിടേണ്ടി വന്നത്. നന്മയുള്ള ചില സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ കഴിഞ്ഞ 5 വർഷമായി മുടങ്ങാതെ ഡയാലിസിസിന് വിധേയനായി ജീവൻ നിലനിർത്തി പോരുകയാണ് 33 കാരനായ ഈ യുവാവ്. വിവാഹിതനായ അനീഷ് നിത്യവൃത്തിക്ക് പോലും വകയില്ലാത്ത അവസ്ഥയിലാണ്.സ്വന്തമായി കിടപ്പാടമില്ലാത്ത അനീഷ് ഭാര്യയോടൊപ്പം വാടക വീട്ടിലാണ് താമസം.

നാട്ടുകാരിൽ നിന്നും ചെറിയ തോതിൽ സാമ്പത്തിക സഹായം ലഭിക്കുമെങ്കിലും ഒരു നേരത്തെ മരുന്നിനു പോലും തികയാത്ത അവസ്ഥയാണ്. ഡയാലിസിസിന് ഭാരിച്ച ചെലവ് വേണ്ടി വരുന്നതിനാൽ അതും പലപ്പോഴും മുടങ്ങാറുണ്ട്.ജീവൻ നിലനിർത്തണമെങ്കിൽ വൃക്ക മാറ്റി വയ്ക്കാതെ മറ്റു മാർഗങ്ങളില്ലെന്ന് ഡോക്ടർമാരും വിധി എഴുതിക്കഴിഞ്ഞു.അടിയന്തിരമായി വൃക്ക മാറ്റി വയ്ക്കാനും തുടർ ചികിൽസക്കുമായി വൻ തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് അനീഷ്. ഈ യുവാവിനെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് +91- 974 62 66 540 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും കാരുണ്യ സഹായമെത്തിക്കാൻ സന്മനസുള്ളവർക്ക് താഴെ കാണുന്ന SBI ചിറയിൻകീഴ് ബ്രാഞ്ചിലും പണം നിക്ഷേപിക്കാം.

Bank details:

Name : Aneesh. c
Account no : 6710 5422 484
IFSC : SBIN0070044
Branch code : 70044
State Bank of India,Chirayinkeezhu,

Bank phone : +91 470 2640 328

ജീവ കാരുണ്യ വാർത്തകൾ നൽകാനായി ഞങ്ങളെ ബന്ധപെടുക Email: [email protected]