ടാക്‌സി വിപണി കീഴടക്കാൻ മാരുതി;മൂന്ന് സി.എൻ.ജി മോഡലുകള്‍ കേരളത്തിൽ.

കൊച്ചി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കേരളത്തിലെ ടാക്‌സി വിപണി ലക്ഷ്യമിട്ട് സി.എന്‍.ജി വിഭാഗത്തില്‍പെട്ട മൂന്നു മോഡലുകള്‍ കൊച്ചിയില്‍ അവതരിപ്പിച്ചു.ഓള്‍ട്ടോ, സെലെറിയോ, ഡിസയര്‍ എന്നീ മോഡലുകളുടെ സി.എന്‍.ജി പതിപ്പുകളാണ് വിപണിയില്‍ ഇറക്കിയത്. ടൂര്‍ എച്ച്1, എച്ച്2, എച്ച്3 സീരിസിലുള്ള ഓള്‍ട്ടോയ്ക്ക് 4.56 ലക്ഷം രൂപയും, സെലെറിയോയ്ക്ക് 5.40 ലക്ഷം രൂപയും, ഡിസയറിന് 6.97 ലക്ഷം രൂപയുമാണ് നിരത്തിലിറങ്ങുമ്പോഴുള്ള വില.

 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് സംഘടിപ്പിച്ച ചടങ്ങില്‍ മാരുതി സുസുക്കി റീജിയണല്‍ മാനേജര്‍ പീറ്റര്‍ ഐപ്പ്, ടാക്സി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഒഫ് കേരള പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ സംയുക്തമായാണ് പുതിയ സി എന്‍ ജി മോഡലുകള്‍ വിപണിയില്‍ ഇറക്കിയത്്്. ചടങ്ങില്‍ മാരുതി സുസുക്കി ഇന്‍സ്റ്റിറ്റിയൂഷണല്‍ സെയില്‍സ് സോണല്‍ മാനേജര്‍ മുഹമ്മദ് റിയാസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ടെറിട്ടറി സെയില്‍സ് മാനേജര്‍ അവി കത്തൂറിയ, ടെറിട്ടറി സെയില്‍സ് മാനേജര്‍ എസ്. കിഷോര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് മാര്‍ക്കറ്റിം്ഗ് മേധാവി സാബു രാമന്‍ എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നു.