കസ്റ്റംസ് ക്ലിയറന്‍സ് എളുപ്പമാക്കി ബഹ്റൈൻ

മനാമ: ചരക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്യുന്നതിനായി അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകളെക്കുറിച്ച് ഉത്തരവിറക്കി ബഹ്റൈൻ സര്‍ക്കാര്‍. ചരക്ക് ഇറക്കുമതി ചെയ്യുമ്പോഴും കയറ്റുമതി ചെയ്യുമ്പോഴും ക്ലിയറന്‍സിനായി കസ്റ്റംസ് രേഖയോടൊപ്പം ഷിപ്പിങ് ബില്ലും ഇന്‍വോയിസും മാത്രം നല്‍കിയാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു.

സ്വതന്ത്ര വ്യാപാര കരാറനുസരിച്ച് കസറ്റംസ് ഫീ ഇളവ് വേണ്ട സന്ദര്‍ഭത്തിലും, ചരക്കോ ഉല്‍പന്നങ്ങളോ നിര്‍മിച്ച സ്ഥലം കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും ചരക്ക് നിര്‍മിച്ച സ്ഥലത്തെക്കുറിച്ച് സംശയമുണ്ടാകുന്ന സാഹചര്യത്തിലും സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ നല്‍കേണ്ടി വരും. കസറ്റംസ് ക്ലിയറന്‍സ് എളുപ്പത്തിലും വേഗത്തിലുമാക്കാൻ ഉദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടു വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.