ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

പമ്പ: സുരക്ഷയുടെ ഭാഗമായി ശബരിമലയിൽ പോലീസ് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി.ഡിസംബർ നാല് വരെ നിരോധനാജ്ഞ തുടരാനാണ് പോലീസിന്റെ തീരുമാനം.

നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിലവിൽ നിരോധനാജ്ഞ തു ടരുന്നത്.നവംബർ 26 ന് അവസാനിക്കേണ്ടിയിരുന്ന നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അതിൻ്റെ കാലാവധി ഇന്ന് അവസാനിക്കാൻ ഇരിക്കവെയാണ് നിരോധനാജ്ഞയുടെ സമയപരിധി നാല് ദിവസം കൂടി ദീർഘിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.