ഫിഫ റാങ്കിംഗിൽ ബെൽജിയം ഒന്നാമത്

ഫിഫ റാങ്കിംഗിൽ ഫ്രാൻസിനെ തള്ളി ബെൽജിയം ഒന്നാം സ്ഥാനത്ത്. ഫ്രാൻസിൽ നിന്നും ഒരു പോയിന്റ് വ്യത്യാസത്തിലാണ് ബെൽജിയം സ്ഥാനം നിലനിർത്തിയത്. പുതിയ റാങ്കിംഗിൽ ബെൽജിയത്തിന് 1733 പോയിൻറും ഫ്രാൻസിന് 1732 പോയിൻറുമാണുള്ളത്. അതേസമയം ഇന്ത്യ തൊണ്ണൂറ്റിയേഴാം റാങ്കിൽ തന്നെ തുടരുകയാണ്.

1676 പോയന്റുമായി ബ്രസീൽ മൂന്നാമതാണ്. ക്രോയേഷ്യയും ഇംഗ്ലണ്ടും നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. സൗഹൃമത്സരത്തിൽ ബ്രസീലിനോട് പരാജയപ്പെട്ട അർജൻറീന 12-ാം സ്ഥാനത്തായി. ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 40ാം റാങ്കിലെത്തിയ മൊറോക്കൊ ആണ് പട്ടികയില്‍ ഏറ്റവും കൂടുതൽ മെച്ചമുണ്ടാക്കിയ ടീം.