നടിയെ ആക്രമിച്ച കേസ്: തെളിവുകളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയിൽ

ഡൽഹി: നടിയെ ആക്രമിച്ച കേസിലെ തെളിവുകളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിലെ ദൃശ്യങ്ങളൾ ഉൾപ്പെടെയുള്ള മെമ്മറി കാർഡിന്റെ പകർപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസിലെ തെളിവുകൾ കിട്ടാൻ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ അവകാശവാദം.

ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കുറ്റപത്രത്തോടെപ്പം കേസിനാസ്പദമായ മുഴുവൻ രേഖകളും തനിക്ക് കൈമാണെമെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട രേഖകളിൽ ഏഴെണ്ണം കൈമാറാൻ കഴിയില്ലെന്നായിരുന്നു നേരത്തെ പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയതിന് പിന്നാലെയാണ്  കേസിലെ മുഖ്യപ്രതിയായ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.