ബഹ്റൈനിൽ ജനുവരി 1 മുതൽ വാറ്റ് നടപ്പിലാക്കും

മനാമ : ബഹ്റൈനിൽ ജനുവരി 1 മുതൽ മൂല്യ വർധിത നികുതി (വാറ്റ്) നടപ്പിലാക്കും. അഞ്ചു മില്യൻ ദിനാർ വാർഷിക വിറ്റു വരവുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ ബഹ്റൈനിൽ മൂല്യ വർധിത നികുതിയുടെ പരിധിയിൽ വരുക. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമാകും. 94 ഭക്ഷ്യ വസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റിൽ നിന്ന് ഒഴിവാക്കും.

അഞ്ചു മില്യൺ ദിനാർ വാർഷിക വിറ്റു വരവുളള കമ്പനികൾ ജനുവരി ഒന്നിന് മുമ്പ് ടാക്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ധനകാര്യ മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി റാണ ഫാഖിഹി അറിയിച്ചു.നാഷണൽ ബ്യൂറോ ഫോർ ടാക്സേഷൻ-എൻ.ബി.ടിയിലാണ് കമ്പനികൾ തങ്ങളുടെ പൂർണ്ണ വിവരങ്ങൾ അറിയിക്കേണ്ടത്. വാറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്   80008001 എന്ന നമ്പറിലോ [email protected]  എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.