ഷാർജയിൽ ടാക്‌സി നിരക്ക് വർധിപ്പിച്ചു

ഷാർജ: ടാക്‌സി നിരക്ക് വർധിപ്പിച്ച് ഷാർജ ട്രാഫിക് അതോറിറ്റി. നിലവിലുള്ള ചാർജിനേക്കാൾ രണ്ടു ദിർഹമാണ് വർധിച്ചത്.നിലവിൽ 11.50 ദിർഹം ആണ് കുറഞ്ഞ നിരക്കായി ഈടാക്കുന്നത്, ഇനി മുതൽ യാത്രികർ 13.50 ദിർഹമാണ് കുറഞ്ഞ നിരക്കായി നൽകേണ്ടത്. പുതുക്കിയ നിരക്ക് ശനിയാഴ്ച മുതൽ നിലവിൽ വന്നു.

യാത്രികർക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ചാർജ് വർധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായിരുന്നു ഷാർജയിൽ ടാക്‌സി ചാർജായി ഈടാക്കിയിരുന്നത്. എമിറേറ്റിലെ അഞ്ചോളം വ്യത്യസ്ത ടാക്‌സി കമ്പനികൾക്കും ഈ ചാർജ് വർധന ബാധകമായിരിക്കും.